തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം നടത്തിയ റെയ്ഡിൽ പിടിച്ചത് ഒന്നേകാല്‍ കോടിയും, സ്വർണവും മറ്റ് സമ്മാനങ്ങളും!

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പത്തോളം കേസുകൾ റജിസ്റ്റർ ചെയ്തു. പണം, സ്വർണം, സമ്മാനങ്ങൾ ഉൾപ്പെടെ രണ്ടരക്കോടി രൂപയുടെ വസ്തുക്കളും സംസ്ഥാനത്തു പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.

1.21 കോടി രൂപ, 49.17 ലക്ഷം രൂപയുടെ സ്വർണം, 704 ലീറ്റർ മദ്യം, ആയിരത്തിലധികം പ്രഷർകുക്കർ, സാരികൾ, 160 ലാപ്ടോപ്, എട്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. മൂക്കുത്തി, മോതിരം, കമ്മൽ തുടങ്ങി ചെറിയ ആഭരണങ്ങളാക്കിയ സ്വർണം ദേവനഹള്ളിയിൽ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നാണ് കണ്ടെത്തിയത്. കൃത്യമായ രേഖകൾ ഉണ്ടായിരുന്നില്ല. കാറിൽനിന്ന് സാരികളും കണ്ടെടുത്തു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

മഹാദേവപുരയിൽ നിന്നു വോട്ടർമാർക്കു നൽകാനെന്നു കരുതുന്ന 500 തയ്യൽമെഷീനുകളും പിടിച്ചെടുത്തു. ഇതിനിടെ ബെംഗളൂരുവിൽ ചില ഇന്ദിരാ കന്റീനുകളിൽ പ്രദർശിപ്പിച്ചിരുന്ന, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങൾ അധികൃതർ മറച്ചു. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പേരിൽ, അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ മറയ്ക്കേണ്ടതില്ലെന്നും ഇക്കാര്യം അധികൃതരുമായി സംസാരിച്ച് പരിഹരിക്കുമെന്നും ബിബിഎംപി മേയർ ആർ.സമ്പത്ത്‌രാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts