മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെ മരുന്നു മാറി കുത്തിവെച്ചു; ശരീരം തളർന്നു.

ബെംഗളൂരു∙ മരുന്നു മാറി കുത്തിവച്ചതിനെ തുടർന്ന് മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ ശരീരം തളർന്നതായി പരാതി. ചികിൽസാ പിഴവിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി ദാസറഹള്ളിയിൽ താമസിക്കുന്ന എം.വി മനോജിന്റെ രണ്ടു വയസ്സുള്ള മകൻ നിരഞ്ജയ് ആണ് ശരീരം തളർന്ന് കിടപ്പിലായത്.

കുട്ടി ജനിച്ച് ഏഴു മാസമായപ്പോൾ ശ്വാസതടസ്സത്തെ തുടർന്നാണ് യശ്വന്ത്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അസുഖം ഭേദമായി ആശുപത്രി വിടാൻ ഒരുങ്ങവെ ഡ്യൂട്ടി നഴ്സ് നൽകിയ കുത്തിവയ്പിനു പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി അവശനാവുകയായിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും അവയവങ്ങൾ ചലിപ്പിക്കാൻ പോലും കഴിയുന്നില്ല.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകാൻ തയാറാവാത്ത സാഹചര്യത്തിലാണ് ബെംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും കർണാടക മെഡിക്കൽ കൗൺസിലിലും പരാതി നൽകിയത്. ചികിൽസയ്ക്കായി രണ്ടരലക്ഷം രൂപ ആശുപത്രി അധികൃതർ ഈടാക്കിയതായും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
[masterslider id="10"]

Related posts

Click Here to Follow Us