നഗരത്തിൽ ഉണ്ടായ മഴയിലും കാറ്റിലും കനത്തനാശം

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും കനത്തനാശം.

റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കി. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളം പൊങ്ങി.

റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു.

ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ കൂറ്റൻ മരംവീണ് വീടിന്റെ ചുറ്റുമതിൽ തകർന്നു. കൊഗിലു ക്രോസിൽ വീട് തകർന്നു.

  കണ്ണടച്ചുതുറക്കും മുൻപേ വാട്സാപ്പ് വെബ്ബ് നിശ്ചലം; വലഞ്ഞ് ഉപഭോക്താക്കൾ!"; പലയിടങ്ങളിലും പ്രവർത്തനങ്ങൾ മന്ദഗതിയിൽ

ഹെബ്ബാൾ, സഞ്ജയ്‌നഗർ, വസന്ത്‌നഗർ, ശിവാജിനഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായി മഴലഭിച്ചു.

ഇരുചക്രവാഹനയാത്രക്കാർ മഴയത്ത് കുടുങ്ങി. പലരും മരങ്ങളുടെയും കടകളുടെയും മുന്നിൽ അഭയംതേടി.

ഇടിയോടുകൂടിയ മഴയാണ് പലയിടങ്ങളിലും പെയ്തത്. വ്യാഴാഴ്ച ബെംഗളൂരുവിലെ 243 വാർഡുകളിൽ 111 വാർഡിലും കനത്തമഴ പെയ്തു.

വിജയനഗറിൽമാത്രം 59 മില്ലീ മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടുവർഷമായി മേയിലെ ശരാശരി മഴ 129 മില്ലീമീറ്ററാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിജീവിതയെ ഫോണില്‍ വിളിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ; എന്ന് പറഞ്ഞ സുരേഷ് ഗോപിയോട് 'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്..'; പരിഹസിച്ച് എം.എം മണി
[masterslider id="10"]

Related posts

Click Here to Follow Us