ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ബെംഗളൂരു : നിയന്ത്രണംവിട്ട ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് (49)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിൽസൻഗാർഡൻ ബിടിഎസ് റോഡിലായിരുന്നു അപകടം. സഞ്ജീവിനി ആംബുലൻസാണ് അപകടമുണ്ടാക്കിയത്. ആദ്യം രണ്ട് ഉന്തുവണ്ടികളിലാണ് ആംബുലൻസ് ഇടിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചശേഷം കാൽനടക്കാരനെയും ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് അധികം താമസിയാതെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ചിരഞ്ജീവിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Read More

നൈസ് റോഡിൽ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ കെങ്കേരിക്ക് സമീപം നൈസ് റോഡിൽ ഒരു സംഘം അക്രമികൾ ഒരു അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊന്നു. കെങ്കേരിയിലെ എസ്എംവി ലേഔട്ടിൽ താമസിക്കുന്ന 46 വയസ്സുള്ള ജഗദീഷ എച്ച് ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. വെള്ളിയാഴ്ച രാത്രി കെങ്കേരിയിലെ സിവി രാമൻ എസ്റ്റേറ്റിന് സമീപമുള്ള നൈസ് റോഡിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്റെ ലൈറ്റുകൾ ഓണായിരുന്നു, നാല് വാതിലുകളും പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ്…

Read More

കപൂര്‍ സഹോദരന്മാരുടെ മാതാവ് നിര്‍മല്‍ കപൂര്‍ അന്തരിച്ചു

അനില്‍ കപൂര്‍, ബോണി കപൂര്‍, സഞ്ജയ് കപൂര്‍ സഹോദരന്മാരുടെ മാതാവ് നിര്‍മല്‍ കപൂര്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ജാവേദ് അക്തര്‍, സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി, അര്‍ജുന്‍ കപൂറിന്റെ സഹോദരി അന്‍ശുഹുല കപൂര്‍, ജാന്‍വി കപൂര്‍, ശിഖര്‍ പഹാരിയ അടക്കമുള്ളവര്‍ വിവരമറിഞ്ഞയുടനെ ബോണി കപൂറിന്റെ വസതിയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് 5.25നായിരുന്നു നിര്‍മല്‍ കപൂറിന്റെ അന്ത്യമെന്ന് കോകിലബെന്‍ അംബാനി ആശുപത്രിയുടെ സി ഇ ഒ ഡോ. സന്തോഷ് ഷെട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു നിര്‍മലിന്റെ 90ാം ജന്മദിനം. അനില്‍ കപൂറിന്റെ…

Read More

ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന എംബിഎ വിദ്യാർത്ഥിയുടെ ബാഗിൽ രഹസ്യഅറ; പരിശോധനയിൽ എം.ഡി.എം.എ. പൊക്കി പോലീസ്

നെയ്യാറ്റിൻകര അമരവിളയിൽ എംബിഎ വിദ്യാർത്ഥി എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിൽ. വാഹന പരിശോധനയ്ക്കിടയിലായിരുന്നു കൊല്ലം സ്വദേശിയായ വിദ്യാർത്ഥി പിടിയിലായത്. അതിർത്തി കടന്നെത്തുന്ന ലഹരിവസ്തുക്കൾ പിടികൂടാൻ വേണ്ടി അമരവിളയിലെ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനായിരുന്നു കൊല്ലം സ്വദേശി സുഹൈൽ നസീർ (22) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 190 ഗ്രാം എം.ഡി.എം.എ. ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രികനായിരുന്നു പ്രതി. എക്സൈസ് നടത്തിയ പരിശോധനയിൽ, ബാഗിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന MDMA കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഐ.ടി. മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക്…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നേരെ ഭീഷണി ഫോൺ കോൾ; പോലീസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു : തനിക്കുനേരേയും ഭീഷണി ഫോൺസന്ദേശമെത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണിതിനുപുറകിലെന്ന് കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനു നിർദേശംനൽകിയിട്ടുണ്ടെന്നും അദ്ദേഹം വെള്ളിയാഴ്ച മണ്ഡ്യയിൽ പറഞ്ഞു. തനിക്കെതിരെ വധഭീഷണിയുണ്ടായതായി കഴിഞ്ഞദിവസം സ്പീക്കർ യു.ടി. ഖാദർ വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് തനിക്കുനേരെയും ഭീഷണിയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞത്. ‘എനിക്കുംഭീഷണി ഫോൺകോൾ ലഭിച്ചു. എന്തുചെയ്യാം. ഞങ്ങൾ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഭീഷണി ഫോൺ കോൾ ചെയ്യുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനോട് ആവശ്യപ്പെട്ടു’.-സിദ്ധരാമയ്യ പറഞ്ഞു. വ്യാഴാഴ്ച ബീദറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് യു.ടി. ഖാദർ തനിക്കുലഭിച്ച വധഭീഷണിയെപ്പറ്റി പറഞ്ഞത്. അധോലോകത്തിൽനിന്നുൾപ്പെടെ തനിക്ക് ഭീഷണി ഫോൺസന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു…

Read More

മംഗളൂരു ആൾകൂട്ടകൊലപാതകം; മലയാളിയായ അഷ്റഫ് മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; അറസ്റ്റിലായവരുടെ എണ്ണം 21 ആയി

ബെംഗളൂരു : ക്രിക്കറ്റ് മൈതാനത്തിന് സമീപം മലപ്പുറം വേങ്ങര മുച്ചിക്കാടൻ അഷ്‌റഫിനെ ഒരുസംഘം അടിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തു. സംഭവത്തിൽ ഒരാളെകൂടി അറസ്റ്റ്‌ ചെയ്തിട്ടുമുണ്ട്‌. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. മംഗളൂരു റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, സിവിൽ പോലീസ് ഓഫീസർ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമണവിവരം നേരത്തേ അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ ഉടൻ അറിയിക്കാത്തതിനും കൃത്യമായി അന്വേഷിക്കാതെ പ്രതികളിൽ ഒരാളെ തന്നെ പരാതിക്കാരനാക്കി അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനുമാണ്…

Read More

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികന്റെ മോചനം അനിശ്ചിതത്വത്തില്‍

ഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികന്‍ പി കെ സാഹുവിന്റെ മോചനം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ, പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിന്റെ മോചനവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ റേഞ്ചേഴ്സും തമ്മില്‍ ഏഴു തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. എന്നാല്‍ ചര്‍ച്ചകളില്‍ ഫലം ഉണ്ടായിട്ടില്ലെന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ‘ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.’ എന്നാണ് പാകിസ്ഥാന്‍ സേനാ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച മറുപടിയെന്നാണ് ബിഎസ്എഫ് അധികൃതര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍…

Read More

എസ്.എസ്.എൽ.സി.ക്ക് തോറ്റ മകന് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കേക്ക് കൊടുത്ത് സ്വീകരിച്ച് മാതാപിതാക്കൾ

ബെംഗളൂരു : 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു . ദക്ഷിണ കന്നഡ ജില്ല ഒന്നാം സ്ഥാനത്തും കലബുറഗി അവസാന സ്ഥാനത്തും എത്തി . ഒന്നാം സ്ഥാനം നേടിയവർ അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്ക് മധുരപലഹാരങ്ങൾ നൽകി ആഘോഷിച്ചു. എന്നിരുന്നാലും, ബാഗൽകോട്ടിലെ നവനഗറിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ആറ് വിഷയങ്ങളിലും പരാജയപ്പെട്ടു, അവന്റെ മാതാപിതാക്കൾ അവനെ ശകാരിച്ചില്ല, മറിച്ച് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഒരു കേക്ക് കൊണ്ടുവന്നു. പരീക്ഷയിൽ തോറ്റെങ്കിലും, ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അവന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും മുത്തശ്ശിയും കുടുംബവും അവന്…

Read More

കോഴിക്കോട് മെഡി. കോളേജ് അത്യാഹിതവിഭാഗത്തിൽ പുക: 5 മരണങ്ങളുടേയും കാരണം വിശദീകരിച്ച് അധികൃതർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നിന്നും പുക ഉയർന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റിയതില്‍ വിശദീകരണവുമായി കോളേജ് അധികൃതർ. പുക ഉയർന്ന സംഭവും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ ശ്രീജയന്‍ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നതും ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിക്കുന്നു. ‘പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല, ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ല’ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ശ്വസിച്ച്…

Read More

മോദിയെയും അമിത് ഷായെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടയാൾ അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കുമെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്ത പ്രതിയെ ദണ്ഡേലി പോലീസ് അറസ്റ്റ് ചെയ്തു . ദണ്ഡേലിയിലെ സൺഡേ മാർക്കറ്റ് നിവാസിയായ അനീസ് ഹൽഗാർ ആണ് അറസ്റ്റിലായ പ്രതി. പ്രതിയായ അനീസ് ഹൽഗർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമ്മ എന്നിവരുടെ മുഖങ്ങൾ നായയുടെ ശരീരത്തിൽ ഒട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നായ…

Read More
Click Here to Follow Us