ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ബെംഗളൂരു : നിയന്ത്രണംവിട്ട ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.

ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് (49)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിൽസൻഗാർഡൻ ബിടിഎസ് റോഡിലായിരുന്നു അപകടം.

സഞ്ജീവിനി ആംബുലൻസാണ് അപകടമുണ്ടാക്കിയത്. ആദ്യം രണ്ട് ഉന്തുവണ്ടികളിലാണ് ആംബുലൻസ് ഇടിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചശേഷം കാൽനടക്കാരനെയും ഇടിച്ചിട്ടു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഗുരുതരമായി പരിക്കേറ്റ ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് അധികം താമസിയാതെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് ഡ്രൈവർ ചിരഞ്ജീവിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts