മംഗളൂരു ആൾകൂട്ടകൊലപാതകം; മലയാളിയായ അഷ്റഫ് മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; അറസ്റ്റിലായവരുടെ എണ്ണം 21 ആയി

ബെംഗളൂരു : ക്രിക്കറ്റ് മൈതാനത്തിന് സമീപം മലപ്പുറം വേങ്ങര മുച്ചിക്കാടൻ അഷ്‌റഫിനെ ഒരുസംഘം അടിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തു. സംഭവത്തിൽ ഒരാളെകൂടി അറസ്റ്റ്‌ ചെയ്തിട്ടുമുണ്ട്‌. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

മംഗളൂരു റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, സിവിൽ പോലീസ് ഓഫീസർ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ആക്രമണവിവരം നേരത്തേ അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ ഉടൻ അറിയിക്കാത്തതിനും കൃത്യമായി അന്വേഷിക്കാതെ പ്രതികളിൽ ഒരാളെ തന്നെ പരാതിക്കാരനാക്കി അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനുമാണ് സസ്പെൻഷൻ.

ഒളിവിലായിരുന്ന അനിലാണ്‌ അറസ്റ്റിലായത്. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന 15 പേർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടിസ് നൽകിയിട്ടുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts