സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു

ബെംഗളൂരു : ഇത്തവണത്തെ കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 62.34 ആണ് ഇത്തവണത്തെ വിജയശതമാനം.

പരീക്ഷയെഴുതിയ 8,42,173 വിദ്യാർഥികളിൽ 5,24,984 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഒൻപത് ശതമാനം വർധനയാണിത്.

53 ശതമാനമായിരുന്നു കഴിഞ്ഞവർഷം. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയാണ് ഫലംപ്രഖ്യാപിച്ചത്. 22 കുട്ടികൾക്ക് ആകെയുള്ള 625 മാർക്കും ലഭിച്ചു.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഇതിൽ രണ്ടുപേർ സർക്കാർ സ്കൂളുകളിൽ നിന്നാണ്. കഴിഞ്ഞവർഷം ആകെ രണ്ടുകുട്ടികൾക്ക് മാത്രമാണ് മുഴുവൻമാർക്കും ലഭിച്ചതെന്ന് മധു ബംഗാരപ്പ പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. 91.12 ശതമാനം. ഉഡുപ്പി ജില്ല 89.96 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ച് രണ്ടാംസ്ഥാനത്തെത്തി.

83.19 ശതമാനവുമായി ഉത്തര കന്നഡയ്ക്കാണ് മൂന്നാംസ്ഥാനം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us