നമ്മ മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ സുരക്ഷാ ജീവനക്കാർ വലയുന്നു.

ബെംഗളൂരു: നമ്മ മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ സുരക്ഷാ ജീവനക്കാർ വലയുന്നു. രാത്രിനേരത്താണ് മദ്യപർ സംഘമായി കയറുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പൊലീസിന്റെ പിടിയിലാകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പലരും യാത്ര മെട്രോയിലേക്ക് മാറ്റിയത്. തിരക്കേറിയ സമയങ്ങളിൽ പരിശോധനയ്ക്ക് നിർവാഹമില്ലെന്നാണ് ബിഎംആർസിഎൽ നിലപാട്.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ഡൽഹി മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആൽക്കോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നമ്മ മെട്രോയിൽ ഇതിനുള്ള നടപടികൾ വൈകുകയാണ്. മെട്രോയിലെ മുൻവശത്തെ രണ്ട് വാതിലുകളിലൂടെയുള്ള പ്രവേശനം സ്ത്രീകൾക്ക് മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പുരുഷൻമാർ ഇതിലെ കയറുന്നതു സംബന്ധിച്ച തർക്കവും പതിവാണ്. ഇരിപ്പിടങ്ങളിൽ സ്ത്രീ സംവരണം അനുവദിച്ചിട്ടില്ല എന്നതും ചിലർ മുതലെടുക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts