പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിച്ച കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം.

തിരുവനന്തപുരം: പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിച്ച കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു.

കേരളം ഒറ്റക്കെട്ടായി ഈ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായികമേഖലയില്‍ കേരളത്തിന്‍റെ വസന്തകാലം തിരിച്ചെത്തി എന്നതിന്‍റെ വിളംബരമാണ് ഫുട്ബോളിലെയും വോളിബോളിലെയും വിജയങ്ങള്‍. കളിക്കളങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കും. അവ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും. കളിക്കാരുടെ ഭൗതിക ജിവീതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

സന്തോഷ് ട്രോഫി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് ഏപ്രില്‍ 6ന് സംസ്ഥാനത്ത് വിജയദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ടീമിനെ സംസ്ഥാനം ആദരിക്കും.

ആ​​​​റാം വ​​​​ട്ടം സന്തോഷ് ട്രോഫി കിരീടം നേടിയെത്തിയ കേ​​​​ര​​​​ള ടീ​​​​മി​​​​ന് നെടുമ്പാശേരി വിമാനത്താവളത്തിലും കലൂർ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും വമ്പന്‍ സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us