വിവാഹിതനും മക്കളുമുള്ള മധ്യവയസ്ക്കന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

റാഞ്ചി: വിവാഹിതനും മക്കളുമുള്ള മധ്യവയസ്ക്കന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കാത്തതിന് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഭവം. വീടിന് സമീപത്ത് നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

രാംസിങ് സിര്‍ക, ഭാര്യ പാനു കുയി, മക്കളായ രംഭ, കാണ്ഡെ, സോണിയ എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനേഴ്‌ വയസുള്ള മകള്‍ രംഭയെ വിവാഹം ചെയ്ത് തരണമെന്ന് പ്രദേശത്തെ സമ്പന്ന കുടുംബത്തില്‍പ്പെട്ട ടോപായ് ബോയിപായി എന്നയാള്‍ സിര്‍കയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണം.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടോപായ് ബോയിപായിയെ ഉള്‍പ്പടെ നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts