കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

POLICE

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്.

തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിയന്തിര നീക്കം.

മംഗളൂരു സ്‌ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സംഭവത്തിന് പിന്നാലെ മജ്ഞുനാഥ ക്ഷേത്രത്തിൽ പോലീസ് ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. എല്ലാ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ക്ഷേത്രത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.

അതേസമയം മംഗളൂരു സ്‌ഫോടനക്കേസ് ഏറ്റെടുത്തതായുള്ള എൻഐഎയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts