പ്രസവത്തിനു കൈക്കൂലി, രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

രാമനഗര ബിദാദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കണമെന്നും ഡോ. ശശികലയെ സസ്പെൻഷൻ ചെയ്ത് മണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. റൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ പറയുന്നു.

പ്രസവം കഴിഞ്ഞ് രൂപ എന്ന യുവതിയെ ഡിസ്ചാർജ് ചെയ്യാൻ ഭർത്താവായ മഞ്ജുനാഥിൽനിന്ന് 6000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മഞ്ജുനാഥ് തന്നെ മൊബൈലിൽ പകർത്തിയതുപോലെയാണ് വിഡിയോ ദൃശ്യമുള്ളത്. പൈസ കുറക്കണമെന്നും 2000 രൂപ നൽകാനാകൂ എന്നും മഞ്ജുനാഥ് ഡോക്ടർമാരോട് അപേക്ഷിക്കുന്നത് വിഡിയോയിലുണ്ട്. മാസാവസാനമായതിനാൽ ശമ്പളം ലഭിച്ചിട്ടില്ലെന്നും പറയുന്നത് കേൾക്കാം. എന്നാൽ, 6000 രൂപതന്നെ വേണമെന്ന് അധികൃതർ ശഠിച്ചു. തങ്ങൾക്ക് രണ്ടു പേർക്കും 2000 വീതവും ‘സാറി’ന് 2000വും നൽകേണ്ടതുണ്ടെന്ന് ഡോ. ഐശ്വര്യ പറയുന്നുണ്ട്. പൈസ കുറക്കണമെന്ന് യുവാവ് തുടർച്ചയായി അപേക്ഷിക്കുമ്പോൾ, ഇത്ര തുക ആവശ്യവുമായി വരുമെന്നാണ് ഡോക്ടർമാരുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us