ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി

എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിൽ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു സംഭവം.

ക്ലാസ് നടന്നുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ വിദ്യാർഥി തയ്യാറായില്ല. തുടർന്ന്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് അധ്യാപിക പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി ഇവരുടെ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിയുകയും മൂക്കിന് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിത രക്തം വാർന്ന് ബോധരഹിതയായി വീണു. സഹപ്രവർത്തകർ ചേർന്നാണ് ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലും എത്തിച്ചത്. സ്മിതയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഭർത്താവ് ദീപക് അറിയിച്ചു. മാലദ്വീപിലെ ഭൂരിഭാഗം അധ്യാപകരും മലയാളികളാണെന്നും ഇത്തരം സംഭവങ്ങൾ അവരുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts