ബെംഗളൂരുവിൽ ഇന്ന് ബക്രീദ് ആഘോഷം: ഗതാഗത നിയന്ത്രണങ്ങൾ ഇവിടെ പരിശോധിക്കുക

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ 8 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽ ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷങ്ങൾ കണക്കിലെടുത്ത് നിരവധി ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ചട്ടുണ്ട്. രാവിലെ 8 മുതൽ 11.30 വരെയായിരിക്കും ഗതാഗതം വഴിതിരിച്ചുവിടൽ.

വ്യാഴാഴ്ച ബക്രീദ് ഈദ്ഗാ മൈതാനിയിൽ ആഘോഷിക്കും. അതിനാൽ ട്രാഫിക് പോലീസ് വെസ്റ്റ് ഡിവിഷൻ പരിധിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ”ബെംഗളൂരു ട്രാഫിക് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

വഴിതിരിച്ചുവിടലുകൾ ഇതാ:

  • ബസവേശ്വര സർക്കിൾ മുതൽ സിഐഡി ജംക്‌ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ ദേവരാജ് ഉർസ് റോഡ് ഉപയോഗിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ കണ്ണപ്പ പെട്രോൾ ബങ്ക് വരെയുള്ള ഭാഗത്തെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. യാത്രക്കാർ ഉർവശി, സിദ്ധയ്യ റോഡ്, 34-ാം ജംഗ്ഷൻ, വിൽസൺ ഗാർഡൻ മെയിൻ റോഡ്, ഹൊസൂർ റോഡ് എന്നിവ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
  • ടോൾ ഗേറ്റ് ജംഗ്ഷനിൽ നിന്ന് സിർസി സർക്കിളിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ, യാത്രക്കാർക്ക് സിർസി സർക്കിളിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബിന്നി മിൽ, ടാങ്ക് ബണ്ട് റോഡ്, മഗഡി റോഡ്, വിജയ നഗർ വഴി മൈസൂരു റോഡിലേക്ക് ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
  • മൈസൂരു റോഡിൽ നിന്ന് സിറ്റി മാർക്കറ്റിലേക്ക് പോകുന്നവർ കിംകോ ജംഗ്ഷനിൽ ഇടത് തിരിഞ്ഞ് വിജയ നഗർ, മഗഡി മെയിൻ റോഡ്, സിർസി സർക്കിൾ വഴി മാർക്കറ്റിലേക്ക് പോകാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts