മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

പ്രസവത്തിനു കൈക്കൂലി, രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. രാമനഗര ബിദാദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കണമെന്നും ഡോ. ശശികലയെ സസ്പെൻഷൻ ചെയ്ത് മണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. റൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ…

Read More

ജാവലിൻ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

javelin throw sports

ബെംഗളൂരു: തുമകുരു ജില്ലയിലെ മധുഗിരി പട്ടണത്തിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ തലയുടെ വലതുഭാഗത്ത് തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു നഗരത്തിലെ ജൂപ്പിറ്റർ പബ്ലിക് സ്‌കൂളിലെ ഇന്ദ്രേഷ് എന്ന വിദ്യാർത്ഥിയാണ് സ്‌റ്റേഡിയത്തിൽ ജാവലിൻ ത്രോവറിന് പുറകിൽ ഇരുന്നത്. ത്രോ പിഴച്ചതോടെ ജാവലിൻ ഇന്ദ്രേഷിന് നേരെ പതിക്കുകയായിരുന്നു. ജാവലിൻ തട്ടിയതോടെ ഇന്ദ്രേഷ് ബോധംകെട്ടു വീണു. ബെംഗളൂരുവിലെ നിംഹാൻസിൽ എത്തിച്ച വിദ്യാർത്ഥിയെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ചില ഞരമ്പുകളെ ബാധിച്ചതിനാൽ പൂർണമായി സുഖം…

Read More

അബദ്ധത്തിൽ വിഴുങ്ങിയ കൃഷ്ണവിഗ്രഹം തൊണ്ടയിൽ നിന്ന് നീക്കം ചെയ്ത ഡോക്ടർമാർ

ബെംഗളൂരു: 45 വയസ്സുള്ള ഒരാളുടെ തൊണ്ടയിൽ നിന്ന് ലോഹവസ്തു നീക്കം ചെയ്തതായി അവകാശപ്പെട്ട് കെഎൽഇയുടെ കോർ ഹോസ്പിറ്റലിലെ ഡോ. പ്രഭാകറും സംഘവും. ശ്വാസതടസ്സം, തൊണ്ടവേദന, വിഗ്രഹം വിഴുങ്ങിയതുമൂലം വേദനാജനകമായ അവസ്ഥ തുടങ്ങിയ പരാതികളുമായിട്ടാണ് രോഗിയെ കെഎൽഇ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഹാജരാക്കിയത്. തുടർന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ഡോക്ടറെ കാണിക്കുകയും തൊണ്ടയിൽ കുടുങ്ങിയ ശ്രീകൃഷ്ണന്റെ ചിത്രം കാണിക്കുന്ന നെഞ്ചിന്റെ എക്സ്-റേ എടുക്കുകയും ചെയ്തു. രോഗിയുടെ സമഗ്രമായ ചരിത്രം പരിശോധിച്ചാൽ, ദിവസവും രാവിലെ കണ്ടെയ്നറിൽ മുക്കിയ ബാലകൃഷ്ണന്റെ വിഗ്രഹത്തിനൊപ്പം വിശുദ്ധജലം (പ്രസാദം) കഴിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടെന്ന്…

Read More

വനിതാ ഡോക്ടർമാർ ആക്രമിച്ചു, പരാതിയുമായി പൊതുപ്രവർത്തകൻ

ചെന്നൈ : നാൽപതോളം വനിതാ ഡോക്ടര്‍മാര്‍ കൂട്ടമായി അക്രമിച്ചെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ രംഗത്ത്. ചെന്നൈ മെഡിക്കല്‍ കോളേജിലാണ് സംഭവം. കോളജിലെ ഫൊറന്‍സിക് ‍വകുപ്പിലെ സയന്റിഫിക് ഓഫിസറും പൊതുപ്രവര്‍ത്തകനായ ലോകനാഥനാണ് റോയപുരം പോലീസില്‍ പരാതിയുമായി എത്തിയത്. കൂട്ടയൊപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പുറത്തുവിട്ടതിന്റെ പേരിലാണ് വനിതാ ഡോക്ടര്‍മാരുടെ കൂട്ട ആക്രമണം എന്നാണ് പരാതി. ജോലിക്കെത്താതെ മുങ്ങി നടന്ന് ഒടുവില്‍ റജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു പുറത്തായത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുമാരുടെ തട്ടിപ്പ്, ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്നു.…

Read More

യുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.

ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2014…

Read More
Click Here to Follow Us