യുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.

ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

2014 ഒക്‌ടോബർ 12-നാണ് സമ്പാവതി ഘലേപ്പ ഔരാദ്കറിനെ ഗർഭാശയ ശസ്ത്രക്രിയയ്ക്കായി ബിരാദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചത് . രാജശ്രീയും വൈജനാഥും ചേർന്ന് ശസ്ത്രക്രിയ നടത്തിയതോടെ സമ്പാവതിയുടെ നില വഷളായി. ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലെന്ന് ആരോപിച്ചാണ് ഇരുവരും ശസ്ത്രക്രിയ നടത്തിയത്, ഇത് രോഗിയുടെ നിലനിൽപ്പിന് നിർണായകമായിരുന്നു. അവിടെ നിന്നും നഗരത്തിലെ രാജശേഖർ പാട്ടീലിന്റെ ആശുപത്രിയിൽ സന്പാവതിയെ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റർ ഇല്ലായിരുന്നു തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
[masterslider id="10"]

Related posts