ബെംഗളൂരു : ഗൂഗിൾ ഇന്ത്യയിലേക്ക് ‘ജീവന് ഭീഷണി’ മെയിൽ അയച്ച അയാൾക്കെതിരെ ബയപ്പനഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . ഷെലൂബ് സെയ്ദ് എന്ന് സ്വയം പരിചയപ്പെടുത്തിയ കർണാടക സ്വദേശിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ പേ വഴി പണം അയയ്‌ക്കുന്നതിനിടയിൽ പ്രശ്‌നം നേരിട്ടതിനെത്തുടർന്ന് ഉണ്ടായ പ്രകോപനമാണ് ഭീഷണി മെയിലിലേക്ക് നീണ്ടത്, മെയിലിൽ എല്ലാ കമ്പനി ജീവനക്കാരെയും കൊല്ലുമെന്നാണ് മെയിലിന്റെ ഉള്ളടക്കം.
തുടർന്ന് ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്ലസ്റ്റർ സെക്യൂരിറ്റി മാനേജർ വിനിത് ഖണ്ഡ്ക 2021 ഡിസംബർ 24-ന് സെയ്ദിനെതിരെ പോലീസിൽ പരാതി നൽകുകയും. പോലീസ് ആദ്യം നോൺ-കോഗ്നിസൻസ് റിപ്പോർട്ട് എടുക്കുകയും എഫ്‌ഐആർ ഫയൽ ചെയ്യാൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ കോടതിയിൽ നിന്ന് അനുമതി തേടുകയും ചെയ്തു.
ജനുവരി 12 ന് ഐപിസി സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 507 (അജ്ഞാത ആശയവിനിമയത്തിലൂടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം സെയ്ദിനെതിരെ പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.