വനിതാ ഡോക്ടർമാർ ആക്രമിച്ചു, പരാതിയുമായി പൊതുപ്രവർത്തകൻ

ചെന്നൈ : നാൽപതോളം വനിതാ ഡോക്ടര്‍മാര്‍ കൂട്ടമായി അക്രമിച്ചെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ രംഗത്ത്. ചെന്നൈ മെഡിക്കല്‍ കോളേജിലാണ് സംഭവം. കോളജിലെ ഫൊറന്‍സിക് ‍വകുപ്പിലെ സയന്റിഫിക് ഓഫിസറും പൊതുപ്രവര്‍ത്തകനായ ലോകനാഥനാണ് റോയപുരം പോലീസില്‍ പരാതിയുമായി എത്തിയത്. കൂട്ടയൊപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പുറത്തുവിട്ടതിന്റെ പേരിലാണ് വനിതാ ഡോക്ടര്‍മാരുടെ കൂട്ട ആക്രമണം എന്നാണ് പരാതി. ജോലിക്കെത്താതെ മുങ്ങി നടന്ന് ഒടുവില്‍ റജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു പുറത്തായത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുമാരുടെ തട്ടിപ്പ്, ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്നു.…

Read More