ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടറുടെയും വധുവിന്റെയും ഫോട്ടോഷൂട്ട്; സംഭവം വൈറൽ ആയതോടെ ജോലി തെറിച്ചു 

ബെംഗളൂരു: ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിൽ വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി.

ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിലാണ് പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്.

ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്.

ചിത്രീകരണത്തിനായി ഇവർ മെഡിക്കൽ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു.

കൂടാതെ ക്യാമറാമാനും സാ​ങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു.

വീഡിയോ സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ഒരു മാസം മുമ്പ് നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുർഗ ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദ് പറഞ്ഞു.

ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങൾക്കനുസൃതമായി ജോലി നിർവഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us