കഴിഞ്ഞ വർഷങ്ങളിലെ വിശദ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഡികെഎസ് 

ബെംഗളൂരു : നഗരത്തിലെ കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നു വർഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. പദ്ധതികളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത പദ്ധതികൾ നിർത്തിവെക്കാനും നിർദേശമുണ്ട്. നേരത്തേ ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളുടെപട്ടിക സമർപ്പിക്കാനും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ബെംഗളൂരു വികസനവകുപ്പിന്റെ ചുമതകൂടിയുള്ള ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഉദ്യോഗസ്ഥ ഭരണമാണ് കോർപ്പറേഷനിൽ നടക്കുന്നത്. നഗരത്തിലെ വികസനപദ്ധതികൾ മുമ്പെങ്ങുമില്ലാത്തവിധം അവതാളത്തിലായ കാലഘട്ടമാണിത്. ഇതിന്റെ പൂർണഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. കോർപ്പറേഷനിൽ ഉടൻ തിരഞ്ഞെടുപ്പുനടത്താനുള്ള നടപടി സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ബി.ബി.എം.ബി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിങ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us