സർക്കാർ ഡോക്ടർമാർ ഇനി മൊബൈലിൽ ഹാജർ രേഖപ്പെടുത്തും

ബെംഗളൂരു : സർക്കാർഡോക്ടർമാർക്ക് ഇനി മൊബൈലിൽ ഹാജർ രേഖപ്പെടുത്താം.

ഇവർ ഹാജർ രേഖപ്പെടുത്തുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഉൾപ്പെടെ ഹാജറിൽ അറിയാം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ‘മൊബൈൽ ബെയ്‌സ്ഡ് ജിയോഫെൻസ്ഡ് റിയൽ ടൈം’ ഹാജർ സമ്പ്രദായം ഓഗസ്റ്റ് ഒന്നിന് നിലവിൽവരും.

ആശുപത്രികളിൽപ്പോകാതെ സ്വന്തംകാര്യം നിർവഹിക്കുന്ന ഡോക്ടർമാരെ കുടുക്കാൻകൂടിയാണ് പുതിയ ഹാജർസമ്പ്രദായം കൊണ്ടുവരുന്നത്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കും പുതിയ ഹാജർസമ്പ്രദായം ബാധകമായിരിക്കും.

ആശുപത്രികളിൽ രോഗികളെനോക്കാൻ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ലൊക്കേഷൻ തിരിച്ചറിയാൻകഴിയുന്ന ഹാജർസമ്പ്രദായം നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts