2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; പ്രഖ്യാപനവുമായി ബ്രിജ് ഭൂഷണ്‍

ഡൽഹി: 2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. ഉത്തര്‍പ്രദേശിലെ ഗോഡയില്‍ നടന്ന റാലിയിലായിരുന്നു പ്രഖ്യാപനം. അതേസമയം ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ച വനിതാ താരങ്ങളോട് ഡല്‍ഹി പൊലീസ്. തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബ്രിജ് ഭൂഷന്‍ റാലി സംഘടിപ്പിച്ചത്. ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയിലടക്കം സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് റാലി എന്നതും ശ്രദ്ധേയമായി. റാലിക്ക് മുന്നോടിയായി അനുയായികളെ പങ്കെടുപ്പിച്ചു കൊണ്ട് ഗോണ്ടയില്‍ റോഡ്ഷോയും നടത്തി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളോട് ബ്രിജ് ഭൂഷണ്‍ റാലിയില്‍ പ്രതികരിച്ചില്ല. നേരത്തെ പ്രതിഷേധം ശക്തമായതോടെ അയോധ്യയില്‍ നടത്താനിരുന്ന ജന്‍ ചേതന മഹാറാലി മാറ്റിവെച്ചിരുന്നു. ഇതിന് പകരമായാണ് സ്വന്തം മണ്ഡലത്തില്‍ റാലി സംഘടിപ്പിച്ചത്.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

അതേസമയം ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ കൈമാറാന്‍ ഡല്‍ഹി പൊലീസ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. താരങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി ഫോട്ടോകളും ഓഡിയോയും വീഡിയോയും കൈമാറാനാണ് പൊലീസ് ആവശ്യപ്പട്ടത്. ബ്രിജ് ഭൂഷണെതിരായ അന്വേഷണം ഈമാസം പതിനഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts