കോടികളുടെ ഓൺലൈൻ പോൺസി തട്ടിപ്പ്; നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും 

മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും.

നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു.

ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു.

രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും 1000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

ഈ വർഷം ജൂലൈയിൽ ഗോവയിൽ എസ്ടിഎ സംഘടിപ്പിച്ച ഒരു മെഗാ ഇവനിൽ ഗോവിന്ദ പങ്കെടുത്തിരുന്നു, കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് നടനെ ചോദ്യം ചെയ്യാൻ ഒഡീഷ EOW യുടെ ഒരു സംഘം ഉടൻ മുംബൈയിലെത്തും.വിഷയത്തിൽ ഗോവിന്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts