ഒരേ സമയം നിരവധി പേരുമായി ശാരീരിക ബന്ധം ; ചോദ്യം ചെയ്ത അമ്മയെ കൊന്നു

ഹൈദരാബാദ് : ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലർത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൾ കൊലപ്പെടുത്തി.

കാമുകനൊപ്പം ചേർന്നാണ് അവർ ഈ കൃത്യം നിർവഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്.

ബിരുദ വിദ്യാർത്ഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

സംഭവത്തിൽ മകൾ കീർത്തിയെയും കാമുകൻമാരായ ബാൽ റെഡ്ഡിയെയും ശശിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബാൽറെഡ്ഡി എന്ന യുവാവുമായി പ്രണയത്തിൽ കീർത്തി. മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ കീർത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈംഗിക ബന്ധത്തിലും ഏൽപ്പെട്ടിരുന്നു.ഇത് അമ്മ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts