സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡൽഹി: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡല്‍ഹിയില്‍ സ്വാതന്ത്ര്യമില്ലെന്നാണ് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്. അടുത്തത് നിങ്ങളാണെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആക്രമിച്ചത് ഡല്‍ഹിയെയാണ്. വൈകാതെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പ്. ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓര്‍ഡിനന്‍സനിനെതിരെയാണ് കെജ്രിവാള്‍ വിമര്‍ശിച്ചത്. രാംലീല മൈതാനിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മഹാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ഏകാധിപത്യമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണറാണ് മേധാവിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടവര്‍ക്ക് വോട്ട് ചെയ്യാം. പക്ഷേ, കേന്ദ്രം ഡല്‍ഹി ഭരിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ഞാന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നത് ഡല്‍ഹിയിലെ ജനങ്ങള്‍ ഒറ്റക്കല്ലെന്ന് ഉറപ്പുവരുത്താനാണ്. രാജ്യത്തെ 140 കോടി ജനങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന ആദ്യ സിറ്റിയാണ് ഡല്‍ഹിയെന്നും അവര്‍ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജയിനിന്റെയും അറസ്റ്റ് ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ വേണ്ടിയാണ്. പക്ഷേ, ഞങ്ങള്‍ക്ക് 100 സിസോദിയമാരും 100 ജെയിന്‍മാരുമുണ്ട്. അവര്‍ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us