കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അധ്യാപകൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.

ഉഡുപ്പി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ​​ഉഡുപ്പി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹെബ്രി താലൂക്കിലെ സീതാനദി ജക്കനാക്കിക്കടുത്താണ് സംഭവം. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന അധ്യാപകർ സഞ്ചരിച്ച കാറും തമ്മിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ബസിൻറെ മുൻഭാഗത്ത് കുടുങ്ങിയ കാർ പുറത്തെടുക്കാൻ ഏറെ പാടുപെടേണ്ടി വന്നു. ഓടിക്കൂടിയവർ നാലുപേരെയും ഇതുവഴി വന്ന കാറിൽ കയറ്റി ഹെബ്രി സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts