ജാവലിൻ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

javelin throw sports

ബെംഗളൂരു: തുമകുരു ജില്ലയിലെ മധുഗിരി പട്ടണത്തിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ തലയുടെ വലതുഭാഗത്ത് തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

നഗരത്തിലെ ജൂപ്പിറ്റർ പബ്ലിക് സ്‌കൂളിലെ ഇന്ദ്രേഷ് എന്ന വിദ്യാർത്ഥിയാണ് സ്‌റ്റേഡിയത്തിൽ ജാവലിൻ ത്രോവറിന് പുറകിൽ ഇരുന്നത്. ത്രോ പിഴച്ചതോടെ ജാവലിൻ ഇന്ദ്രേഷിന് നേരെ പതിക്കുകയായിരുന്നു. ജാവലിൻ തട്ടിയതോടെ ഇന്ദ്രേഷ് ബോധംകെട്ടു വീണു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ബെംഗളൂരുവിലെ നിംഹാൻസിൽ എത്തിച്ച വിദ്യാർത്ഥിയെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ചില ഞരമ്പുകളെ ബാധിച്ചതിനാൽ പൂർണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts