ജോലി തട്ടിപ്പുകേസിൽ ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിൽ

ജോലി തട്ടിപ്പുകേസിൽ ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിൽ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം സച്ചിത റൈ ആണ് അറസ്റ്റിലായത്.

മൂന്ന് കോടിയോളം രൂപ ഇവർ വിവിധ ആളുകളിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പിടിയിലായത്.

അഭിഭാഷകൻ്റെ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റ്. നേരത്തെ ഡിവൈഎഫ്ഐ നേതാവിൻ്റെ മൂൻകൂർ ജാമ്യാപേക്ഷ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതി തള്ളിയിരുന്നു.

തുടർന്ന് ഭരണതലത്തിലെ സ്വാധീനം മൂലമാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന വിമർശനം ശക്തമാകുമ്പോഴാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts