നേത്രാവതി നദിക്കരയിൽ 40 ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ച് കർണാടക

40 awareness signboards along river Nethravati

ബെംഗളൂരു: നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ ‘പുനരുജ്ജീവനം – സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന ശീർഷകത്തിൽ എപിഡി ഫൗണ്ടേഷനും ഹരിരു ദാലയും ചേർന്ന് ലോക സമുദ്രദിനം ആചരിച്ചു. പദ്ധതിയുടെ ഭാഗമായി നേത്രാവതി പാലത്തിൽ മാലിന്യം നിക്ഷേപിച്ച് നദി മലിനമാക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി 40 സൈൻ ബോർഡുകൾ സ്ഥാപിച്ചു. മേയർ പ്രേമാനന്ദ ഷെട്ടി ആണ് ബോധവത്കരണ ബോർഡുകൾ അനാച്ഛാദനം ചെയ്തത്. കഴിഞ്ഞ വർഷം, എപിഡി ഫൗണ്ടേഷനും ഹരിരു ദലയും ചേർന്ന് ഈ പ്രദേശം വൃത്തിയാക്കുന്നതിലൂടെ മാലിന്യം കടലിൽ ചേരുന്നത് തടയുകയും ചെയ്തു. നദി വൃത്തിയായി സൂക്ഷിക്കാൻ…

Read More

മലയാളി യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ആലപ്പുഴ സ്വദേശിയായ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു. ലുമാസ് കമ്പനിയിൽ പരിശീലനത്തിനായി എത്തിയ മുഹമ്മദ്‌ ഷഫീഖ് ആണ് മരണപ്പെട്ടത്. സഹപ്രവർത്തകർക്കൊപ്പം നീന്താനായി തടാകത്തിൽ എത്തിയതായിരുന്നു ഷഫീഖ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഹൊസ്കോട്ടയിലായിരുന്നു അപകടം ഉണ്ടായത്. പെട്ടന്ന് തന്നെ അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഖബറടക്കം ഇന്ന് രാവിലെ 6 മണിക്ക് ചന്തിരൂർ ജുമാമസ്ജിദിൽ നടന്നു. പിതാവ്, മുഹമ്മദ്‌ ഷരീഫ്, മാതാവ് സുബൈദ.

Read More

നദിയിൽ മാലിന്യം തള്ളിയിട്ടും നടപടിയില്ല: ബെംഗളൂരു നവനിർമാണ പാർട്ടി.

ബെംഗളൂരു: വൃഷഭവതി നദിയിൽ റിയൽ എസ്റ്റേറ്റ് ഉടമകൾ രാത്രികാലങ്ങളിൽ നിർമാണ അവശിഷ്ടങ്ങൾ തള്ളുന്നത് മൂലം കൃഷിയിടങ്ങളിലേക്ക് മലിനജലം എത്തുന്നതായി ബെംഗളൂരു നവനിർമാണ പാർട്ടി പറഞ്ഞു. പുഴയോരത്ത് സ്വന്തമായി കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്ക് മലിനജലം കാരണം ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ ഒരേക്കറോളം വരുന്ന കൃഷിയിൽ നഷ്ടമുണ്ടായതായും അവർ പറഞ്ഞു. എന്നാൽ ഇതിനെതിരെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ ചൂണ്ടികാട്ടി. അനധികൃത മാലിന്യനിക്ഷേപം യഥാർത്ഥ ഒഴുക്കുള്ള പ്രദേശത്തിന്റെ വീതി കുറച്ചിട്ടുണ്ടെന്നും ഈ പ്രശ്നം ജില്ലാ കമ്മീഷണർ, സബ് ഡിവിഷണൽ…

Read More

ബെംഗളൂരു തടാകത്തിലെ മലിനജലം: നടപടി ആവശ്യപ്പെട്ട് ബിബിഎംപി മലിനീകരണ ബോർഡിന് കത്തയച്ചു

ബെംഗളൂരു : നഗരത്തിലുടനീളമുള്ള തടാകങ്ങളിലേക്ക് മലിനജലവുമായി ബന്ധപ്പെട്ട് നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിനെതിരെ നടപടിയെടുക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് (കെഎസ്പിസിബി) കത്തയച്ചു. മലിനജലം കായലുകളിലേക്കെത്തുന്നത് തടയുന്നതിൽ മലിനജല ബോർഡ് പരാജയപ്പെട്ടതായി ബിബിഎംപി അധികൃതർ പറഞ്ഞു. ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഗാന്ധിനഗറിലെ ഹൊസകെരെ തടാകത്തിന്റെ കസ്റ്റഡി 2019-ൽ ബിബിഎംപിക്ക് കൈമാറിയിരുന്നു. തടാകത്തിന്റെ ജലസംഭരണ ​​ശേഷിയെ ബാധിക്കുന്ന തടാക ബണ്ടിൽ നിന്നുള്ള വെള്ളം ചോർന്നതായി പരാതിയുണ്ട്. മാത്രമല്ല, ശുദ്ധീകരിക്കാത്ത…

Read More

ഉത്തരാഖണ്ഡിലെ കനത്ത മഴ; കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു

ബെം​ഗളുരു; അതിശക്തമായ മഴ പെയ്യുന്ന ഉത്തരാഖണ്ഡിൽ കുടുങ്ങി പോയ കർണ്ണാടക സ്വദേശികൾക്കായി കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് അരംഭിച്ചു. ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, കാണാതായ ബന്ധുക്കളുടെ വിവരങ്ങൾ അടക്കമുള്ളവ ഇവിടെ നൽകാവുന്നതാണ്. ഉത്തരാഖണ്ഡിൽ കുടുങ്ങിപോയ കർണ്ണാടക സ്വദേശികളെ ഉടനടി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞതായി റവന്യു മന്ത്രി ആർ അശോക വ്യക്തമാക്കി. എന്നാൽ അതിശക്തമായ മഴയിൽ നൈനിറ്റാൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. കർണ്ണാടകത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് സൂചനകൾ വരുന്നത്. കോസി നദി കരകവിഞ്ഞതിനെ…

Read More

കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയും രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി

കർവാർ; കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയെയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി. ബൊമ്മനഹള്ളി നിവാസികളായ ​ഗായത്രി(9), പിതാവ് ദുലു, കൃഷ്ണ, സതീഷ് (30) എന്നിവരെയാണ് കാണാതായത്. ​ഗായത്രി ഒഴുക്കിൽ പെടുന്നകണ്ട് രക്ഷിക്കനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു.

Read More
Click Here to Follow Us