ഉത്തരാഖണ്ഡിലെ കനത്ത മഴ; കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു

ബെം​ഗളുരു; അതിശക്തമായ മഴ പെയ്യുന്ന ഉത്തരാഖണ്ഡിൽ കുടുങ്ങി പോയ കർണ്ണാടക സ്വദേശികൾക്കായി കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് അരംഭിച്ചു.

ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, കാണാതായ ബന്ധുക്കളുടെ വിവരങ്ങൾ അടക്കമുള്ളവ ഇവിടെ നൽകാവുന്നതാണ്.

ഉത്തരാഖണ്ഡിൽ കുടുങ്ങിപോയ കർണ്ണാടക സ്വദേശികളെ ഉടനടി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞതായി റവന്യു മന്ത്രി ആർ അശോക വ്യക്തമാക്കി.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

എന്നാൽ അതിശക്തമായ മഴയിൽ നൈനിറ്റാൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. കർണ്ണാടകത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് സൂചനകൾ വരുന്നത്.

കോസി നദി കരകവിഞ്ഞതിനെ തുടർന്ന് ഏതാനും റിസോർട്ടുകളും ഒറ്റപ്പെട്ട് കഴിഞ്ഞു. കെട്ടിടങ്ങളും പാലങ്ങളും ഏതാനും വീടുകളും തകർന്നു പോയിട്ടുണ്ട്.

 

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts