ശ​ബ​രി​മ​ല ദ​ർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ മുങ്ങി മരിച്ചു 

ബെംഗളൂരു: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്ന് അ​യ്യ​പ്പ ഭ​ക്ത​ർ മു​ങ്ങി​മ​രി​ച്ചു.

മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ലെ ക​പി​ല ന​ദി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

തു​മ​കു​രു കൊ​ര​ട്ട​ഗ​രെ സ്വ​ദേ​ശി​ക​ളാ​യ ഗ​വി രം​ഗ (19), രാ​കേ​ഷ് (19), അ​പ്പു (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മാ​ല അ​ഴി​ക്കു​ന്ന ച​ട​ങ്ങി​നാ​യാ​ണ് പു​ണ്യ​ന​ദി​യാ​യി ക​രു​തു​ന്ന ക​പി​ല​യി​ൽ ഇ​വ​ർ ഇ​റ​ങ്ങി​യ​ത്.

തു​മ​കു​രു​വി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

മ​ട​ങ്ങും​വ​ഴി ന​ഞ്ച​ൻ​ഗു​ഡി​ലെ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ചു.

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് മു​മ്പാ​ണ് ക​പി​ല ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ, ഹെ​ജ്ജി​ഗെ പാ​ല​ത്തി​ന് താ​ഴെ ന​ദി​യി​ലെ ചു​ഴി​യി​ൽ മൂ​ന്നു​പേ​ർ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റു​ള്ള​വ​ർ ന​ദി​ക്ക​ര​യി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ​ തു​ട​ർ​ന്ന് അ​ഗ്നി ര​ക്ഷാ​സേ​ന​യും പോലീ​സും സം​ഭ​വ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി.

മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ​ നി​ന്ന് പു​റ​ത്തെ​ടു​ത്തു.

സാ​ധാ​ര​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​പ​ക​ട​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് ഭ​ക്ത​ർ സ്നാ​നം ചെ​യ്യാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ, എ​ട്ടം​ഗ സം​ഘം അ​ര​കി​ലോ​മീ​റ്റ​ർ മാ​റി ഹെ​ജ്ജി​ഗെ പാ​ല​ത്തി​ന് സ​മീ​പ​ത്തി​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പോലീ​സ് പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts