കനത്തമഴയില്‍ ബെംഗളൂരു ന​ഗരം ‘പുഴ’യായി; ബോട്ടുകൾ ഇറക്കി രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

ബെംഗളൂരു: കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ച രണ്ടാം തവണയാണ് മഴക്കെടുതിയിൽ കുടുങ്ങുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കിയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്.…

Read More
Click Here to Follow Us