രക്ഷാപ്രവർത്തനത്തിനായി 90 മീറ്റർ ഏരിയൽ ഗോവണി ലഭിക്കുന്ന രണ്ടാമത്തെ നഗരമായി ബെംഗളൂരു

ബെംഗളൂരു: 90 മീറ്റർ ചുറ്റളവും 30 നിലകളും വരെ അഗ്നിശമനസേനയ്ക്കും അത്യാഹിത വിഭാഗങ്ങൾക്കും പ്രതികൂല സാഹചര്യത്തെ നേരിടാനും രക്ഷാപ്രവർത്തനം നടത്താനും കഴിയുന്ന 90 മീറ്റർ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജ്യത്തിന് സമർപ്പിച്ചു. ഈ ഗോവണി വകുപ്പിന് കൂടുതൽ കരുത്ത് പകരുക മാത്രമല്ല നഗരത്തിന്റെ വികസനത്തിനുള്ള സംഭാവന ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിന് ഇതുവരെ 50 മീറ്റർ ഏരിയൽ ഗോവണി ഉണ്ടായിരുന്നു, ഇപ്പോൾ മുംബൈയ്ക്ക് ശേഷം 90 മീറ്റർ ഏരിയൽ ഗോവണിയുള്ള രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. 2010ൽ ഒമ്പത് പേരുടെ ജീവനെടുക്കുകയും…

Read More

കനത്തമഴയില്‍ ബെംഗളൂരു ന​ഗരം ‘പുഴ’യായി; ബോട്ടുകൾ ഇറക്കി രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

ബെംഗളൂരു: കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ച രണ്ടാം തവണയാണ് മഴക്കെടുതിയിൽ കുടുങ്ങുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കിയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്.…

Read More

ബെംഗളൂരു മെട്രോ ലിഫ്റ്റിൽ കുടുങ്ങി 17 സ്ത്രീകൾ

metro station lift

ബെംഗളൂരു: ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലെ എട്ടുപേരുടെ ശേഷിയുള്ള ലിഫ്റ്റിലേക്ക് പാഞ്ഞുകയറിയ 17-ലധികം സ്ത്രീകൾ ഞായറാഴ്ച വൈകുന്നേരം 30 മിനിറ്റിലധികം സമയം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. 20-25 വയസ് പ്രായമുള്ള സ്ത്രീകളാണ് ലിഫ്റ്റിൽ കയറിയതെന്ന് നമ്മ മെട്രോ വൃത്തങ്ങൾ പറഞ്ഞു. വാതിൽ അടച്ചെങ്കിലും ലിഫ്റ്റ് പെട്ടെന്ന് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഫയർ ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരെ വിളിക്കേണ്ടി വന്നു. ലിഫ്റ്റിന് മുകളിലുള്ള എമർജൻസി വാതിൽ തുറന്നാണ് ഇവരെ രക്ഷിച്ചത്. ആർക്കും പരിക്കില്ല. അമിതഭാരം കാരണമാണ് ലിഫ്റ്റ് കുടുങ്ങിയതെന്നും മെട്രോ വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും അസുഖമുള്ളവർക്കും…

Read More

കേരളത്തിലെ മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി.

പാലക്കാട്: രക്ഷപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.…

Read More

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി;

ബെംഗളൂരു: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് പെണ്‍കുട്ടി പിടിയിലായതെന്നാണ് അധികൃതർ അറിയിച്ചത്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മ. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞത്. കുട്ടികള്‍ ഗോവയിലെ മറ്റൊരു…

Read More
Click Here to Follow Us