ബെംഗളൂരു മെട്രോ ലിഫ്റ്റിൽ കുടുങ്ങി 17 സ്ത്രീകൾ

metro station lift

ബെംഗളൂരു: ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലെ എട്ടുപേരുടെ ശേഷിയുള്ള ലിഫ്റ്റിലേക്ക് പാഞ്ഞുകയറിയ 17-ലധികം സ്ത്രീകൾ ഞായറാഴ്ച വൈകുന്നേരം 30 മിനിറ്റിലധികം സമയം ലിഫ്റ്റിനുള്ളിൽ കുടുങ്ങി.

20-25 വയസ് പ്രായമുള്ള സ്ത്രീകളാണ് ലിഫ്റ്റിൽ കയറിയതെന്ന് നമ്മ മെട്രോ വൃത്തങ്ങൾ പറഞ്ഞു. വാതിൽ അടച്ചെങ്കിലും ലിഫ്റ്റ് പെട്ടെന്ന് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഫയർ ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരെ വിളിക്കേണ്ടി വന്നു.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

ലിഫ്റ്റിന് മുകളിലുള്ള എമർജൻസി വാതിൽ തുറന്നാണ് ഇവരെ രക്ഷിച്ചത്. ആർക്കും പരിക്കില്ല. അമിതഭാരം കാരണമാണ് ലിഫ്റ്റ് കുടുങ്ങിയതെന്നും മെട്രോ വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും അസുഖമുള്ളവർക്കും ലിഫ്റ്റ് സൗജന്യമായി വിടാൻ യുവാക്കളെ ഉപദേശിക്കുന്നത് ഉപേക്ഷിച്ചതായി മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

“യാത്രക്കാരോട് പറയാൻ ബുദ്ധിമുട്ടാണെന്നും. ഇവരിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരാണെങ്കിലും, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലന്നും ഗാർഡുമാരിൽ ഒരാൾ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts