ഐ.ടി.കമ്പനികളെ തൊഴിൽ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി 5 വർഷം കൂടി ദീർഘിപ്പിച്ചു;പ്രതിഷേധം പുകയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐടി കമ്പനികളെ അടുത്ത ഒരു 5 വർഷത്തേക്ക് കൂടി തൊഴിൽ നിയമപരിധിയിൽ നിന്ന് ഒഴിവാക്കി. ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുന്നു.

ഐടി, അനുബന്ധ കമ്പനികൾ, സ്റ്റാർട്ട് അപ്പുകൾ, ടെലികോം, ബിപിഒ, ഗെയിമിംഗ്, ആനിമേഷൻ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളുമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളെയാണ് ഇൻഡസ്ട്രീയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിംഗ് ഓർഡേഴ്സ് എന്ന നിയമത്തിന്റെ പരിധിയിൽ നിന്ന് 5 വർഷത്തേക്ക് കൂടി മാറ്റി നിർത്തിയത്.

2014 ജനുവരി 25നാണ് ആദ്യ വിജ്ഞാപനം ഇറങ്ങിയത്.ആദ്യം 5 വര്‍ഷത്തേക്ക് മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും ദീര്ഘിപ്പിക്കുകയയിരുന്നു.സംഘടനകള്‍ ഇതിനെതിരെ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

വേതനം ,തൊഴില്‍ സുരക്ഷ എന്നിവയെ സാരമായി ബന്ധിക്കുന്ന ഈ നിയമം മാറ്റി ഈ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സംഘടനകള്‍ ആവശ്യപെട്ടിരുന്നു.

അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനകള്‍ അറിയിച്ചു.വളരെ കുറഞ്ഞ ശമ്പളത്തില്‍ ആണ് പല ഐ ടി കമ്പനികളിലും നിയമനം നടക്കുനതു,മാത്രമല്ല ഇവരെ ഏതു സമയത്ത് വേണമെങ്കിലും പിരിച്ചു വിടാനും കഴിയും.നിയമന സമയത്ത് എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവക്കുകയും പിരിഞ്ഞ് പോകാന്‍ തയ്യാറെടുക്കുന്ന ആളുകളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്ന കമ്പനികളും ഉണ്ടെന്നു സംഘടനകള്‍ ആരോപിക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us