ഇവി എക്സ്പോ ഇന്ന് മുതൽ പാലസ് ഗ്രൗണ്ടിൽ 

ബെംഗളൂരു: ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ഇവി എക്സ്പോ ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് എക്സ്പോ നടക്കുക. പാലസ് ഗ്രൗണ്ടിലെ ചാമര വജ്രയിൽ ആണ്  എക്സ്പോ നടക്കുന്നത്.

ബെംഗളൂരുവിനെ സംസ്ഥാനത്തിന്റെ ഇവി തലസ്ഥാനമാക്കുന്നതിനായി കർണ്ണാടക സർക്കാർ 2017 ൽ ആണ് ഇവി പോളിസി ആദ്യം കൊണ്ടു വന്നത് . സംസ്ഥാനത്തെ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുന്നതിന് ബെസ്കോമിനെ നോഡൽ ഏജൻസിയായി സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്, ബെസ്കോമിന്റെ പ്രസ്താവനയിൽ പറയുന്നു.

  സമ്മാനങ്ങളല്ല, ഇത്തവണ മാതൃദിനത്തിൽ ബെംഗളൂരുവിലെ അമ്മമാർക്ക് ലഭിക്കുന്നത് മറ്റൊന്നാണ്! മാറ്റത്തിന്റെ കാറ്റുമായി ബെംഗളൂരു

എക്‌സ്‌പോയുടെ തലേദിവസമായ ഇന്നലെ നഗരത്തിലെ ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ഇവി മിത്ര ആപ്പ് വികസിപ്പിച്ചതായി ബെസ്കോം പറഞ്ഞു. ചാർജിംഗ് സ്റ്റേഷനുകളും നിരക്കുകളും സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ തന്നെ ലഭ്യമാണ്. “ഇവി മിത്ര ആപ്പ് ഉപയോക്തൃ സൗഹൃദമാണ്, ചാർജിംഗ് സ്റ്റേഷനുകൾ, നിരക്കുകൾ, പേയ്‌മെന്റ് ഓപ്ഷനുകൾ, ചാർജിംഗിനുള്ള മുൻകൂർ ബുക്കിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകും, ബെസ്കോം പ്രകാശനത്തിൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
[masterslider id="10"]

Related posts