വാതുവെപ്പിൽ പണം നഷ്ടമായത് അമ്മയെ അറിയിച്ചു. അച്ഛൻ മകനെ കൊന്നു

ബെംഗളൂരു: മകനെ കഴുത്തുഞെരിച്ച്‌ കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തിലാണ് സംഭവം.

12 കാരനായ നിഖില്‍ കുമാറാണ് മരിച്ചത്. പിതാവ് മണികണ്ഠയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

ബാര്‍ബര്‍ തൊഴിലാളിയായ മണികണ്ഠ ക്രിക്കറ്റ് വാതുവെപ്പിന് അടിമയായിരുന്നു. ഐ.പി.എല്‍ ടൂര്‍ണമെന്റിനിടെ വാതുവെപ്പില്‍ ഇയാള്‍ക്ക് ധാരാളം പണം നഷ്ടമായിരുന്നു. ഇക്കാര്യം അറിഞ്ഞ മകന്‍ വിവരം അമ്മയെ അറിയിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കായി. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

അടുത്ത ദിവസം നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു ഇയാൾ . ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം മൃതദേഹം ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts