വീണ്ടും തകരാറിലായി ഒല, അപകടത്തിൽ 65 കാരന് പരിക്ക്

ജോധ്പൂർ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല വീണ്ടും നിര്‍മാണ  തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടു.

റിവേഴ്‌സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്.

വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടര്‍ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച്‌ 65കാരന് പരിക്കേറ്റു.

രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ആദ്യമായല്ല നോര്‍മല്‍ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനത്തിന്റെ ടെസ്റ്റിങ് സ്റ്റേജില്‍ തന്നെ പലരും ഈ കംപ്ലയിന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

ഒല സ്‌കൂട്ടറിന് തീപിടിക്കുന്ന സംഭവങ്ങളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ 20 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജുണ്ടെന്ന് കാണിക്കുമ്പോഴും ഒല ചാര്‍ജ് തീര്‍ന്ന് വഴിയില്‍ നിന്ന സംഭവങ്ങളും നിരവധിയാണ്. തുടര്‍ച്ചയായി തീപിടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ കഴിഞ്ഞ മാസം 1,441 യൂണിറ്റ് എസ് 1 പ്രോ വാഹനങ്ങള്‍ ഒല തിരികെ വിളിച്ചിരുന്നു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

അതേസമയം കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ മാസവും ഒലയുടെ വില്‍പ്പന കൂടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ നേരിടുന്ന എല്ലാ സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജോധ്പൂരിലെ സംഭവത്തില്‍ ഒല ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts