ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്‌സികളും നിരോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.
ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു.
കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി.
ഇലക്‌ട്രിക് ബൈക്ക് ടാക്‌സി നയം-‘കര്‍ണാടക ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക.
ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം നടപ്പാക്കിയത്.
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡിയുടെ നേതൃത്വത്തില്‍ ബൈക്ക് ടാക്‌സികളുടെ ആവശ്യകത പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു.
എന്നാല്‍, മെട്രോ, ബിഎംടിസി, നഗരത്തിലെ റെയില്‍വെ യാത്രികര്‍ എന്നിവര്‍ക്ക് ബൈക്ക് ടാക്‌സി വലിയ സഹായമല്ലെന്ന് സമിതി കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.