സിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.

Read More
Click Here to Follow Us