സിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം.

അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം.

കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം.

ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts