ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്കു മുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജന് യുകെയിൽ തടവ് ശിക്ഷ

യുകെയിൽ ട്രെയിനിൽ യുവതിക്കു മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജന് തടവ് ശിക്ഷ.

2022 നവംബറിലായിരുന്നു സംഭവം. വടക്കൻ ലണ്ടനിലെ വെംബ്ലിയിലുള്ള മുകേഷ് ഷാ എന്നയാളാണ് പ്രതി. ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിൽ വെച്ചായിരുന്നു സംഭവം.

മുകേഷ് ഷാ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്താനും ഉത്തരവിട്ടിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്​ട.

എതിർവശത്തായി ഇരുന്ന ഇയാൾ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

ദൃശ്യങ്ങൾ യുവതി ക്യാമറയിൽ പകർത്താൻ തുടങ്ങിയിട്ടും ഇയാൾ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതായി പരാതിയിൽ പറയുന്നു.

തുടർന്ന് തന്റെ മുന്നിൽ നിന്നും മാറി ഇരിക്കാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഇയാൾ സ്ഥലത്തു നിന്ന് മാറിപ്പോയി.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

യുവതി പിന്നീട് വീഡിയോ സഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരി നൽകിയ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts