ബെംഗളൂരു: ബെംഗളൂരുവിലെ ഗോഡൗണിൽ നിന്ന് 1,558 ജോഡി നൈക്ക് ഷൂസ് മോഷ്ടിച്ച മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ ഒരു പ്രതി നൈക്ക് വെയർഹൗസിൽ ഗുഡ്സ് വെഹിക്കിൾ ഡ്രൈവറാണ്.
അസം സ്വദേശികളായ 30 കാരനായ ഷുബൻ പാഷ, 26 കാരനായ മൻസാർ അലി, 26 കാരനായ ഷാഹിദുൽ റഹ്മാൻ എന്നിവരാണ് പ്രതികൾ.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് നാല് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, പ്രതികൾ കമ്പനികളുടെ വെയർഹൗസുകളിൽ ജോലി ചെയ്തിരുന്നതായും ഈ വെയർഹൗസുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാവുന്നവരുമായിരുന്നു. തുടർന്ന് കമ്പനിയിലെ ഡ്രൈവർ ഷൂസ് നിറച്ച കണ്ടെയ്നർ മോഷ്ടിക്കുകയായിരുന്നു.
കേസിലെ പ്രതികളിലൊരാളായ സാലിഹ് അഹമ്മദ് ആനേക്കൽ ഷെട്ടിഹള്ളിയിലുള്ള നൈക്ക് ഷൂ വെയർഹൗസിൽ ഗുഡ്സ് വെഹിക്കിൾ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. 1,558 ജോഡി ബ്രാൻഡഡ് ഷൂകൾ നിറച്ച ചരക്ക് വാഹനവുമായി ഇയാൾ മുങ്ങുകയായിരുന്നു.
സാധനങ്ങൾ അനുഗൊണ്ടനഹള്ളിക്ക് സമീപമുള്ള മൈന്ത്ര വെയർഹൗസിലേക്ക് മാറ്റേണ്ടതായിരുന്നു, എന്നാൽ സാലിഹ് സാധനങ്ങൾ ബെംഗളൂരുവിലെ റസാഖ് പാല്യയിലെ മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് ചിക്കജാലക്കടുത്ത് തരബനഹള്ളിയിൽ വാഹനം ഉപേക്ഷിച്ചു.
വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ചാണ് പോലീസ് വാഹനം കണ്ടെത്തിയത്. സംഭവത്തിൽ അത്തിബെലെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികളിൽ നിന്ന് മോഷ്ടിച്ച ചെരിപ്പുകൾ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.