320 കിലോമീറ്റർ ചുറ്റളവുള്ള കെആർഎസ് ജലസംഭരണിയിൽ കൈയേറ്റം; സർവേക്ക് ഉത്തരവിട്ട് സർക്കാർ

മൈസൂരു : മാണ്ഡ്യ ജില്ലയിലെ കെആർഎസ് ജലസംഭരണി പരിസരത്തെ കായൽ ഭൂമിയിൽ കൈയേറ്റം വ്യാപകം. ഇതോടെ ഭൂമിയുടെ സർവേക്ക്‌ ഉത്തരവിട്ട് സർക്കാർ.

കായൽപ്രദേശങ്ങളിൽ കൂടിവരുന്ന കൈയേറ്റം സംബന്ധിച്ച് ശ്രീരംഗപട്ടണ എംഎൽഎ എ.ബി. രമേശ് ബന്ദിസിദ്ദെ ഗൗഡയും എംഎൽസി ദിനേശ് ഗൂളി ഗൗഡയും നൽകിയ പരാതിയിലാണ് സർക്കാർ സർവേക്ക് ഉത്തരവിട്ടത്.

ജലവിഭവമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സർവേനടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

കൈയേറ്റങ്ങൾ നീക്കംചെയ്യുന്നതിനും കെആർഎസ് കായൽപ്രദേശങ്ങളുടെ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദേശിച്ചു.

പാണ്ഡവപുര സബ് ഡിവിഷനിലെ അസി. കമ്മിഷണർ സർവേക്ക് നേതൃത്വംനൽകും. മണ്ഡ്യയിലെ ലാൻഡ് റെക്കോർഡ്സ് ഡെപ്യൂട്ടി ഡയറക്ടർ, ശ്രീരംഗപട്ടണയിലെ കാവേരി നീരാവരി നിഗം ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് എൻജിനിയർ, ശ്രീരംഗപട്ടണ, പാണ്ഡവപുര താലൂക്കുകളിലെ തഹസിൽദാർമാർ, ശ്രീരംഗപട്ടണ, പാണ്ഡവപുര താലൂക്കുകളിലെ ലാൻഡ് റെക്കോർഡ്സ് അസി. ഡയറക്ടർ എന്നിവരും സംഘത്തിലുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts