സംസ്ഥാനത്ത് പാൽ വിലയിലും വർദ്ധന 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ വിലയില്‍ വർദ്ധന.

ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്.

പകരം അര ലിറ്റർ, ഒരു ലിറ്റർ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റർ പാല്‍ അധികമായി നല്‍കും.

നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവർധന ബാധകമണ്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കർണാടക മില്‍ക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഒരു ലിറ്റർ നന്ദിനി പാലിന്‍റെ വില 44 രൂപയായി.

നേരത്തെ 42 രൂപയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിനു മുൻപ് സംസ്ഥാനത്ത് പാല്‍ വില വർദ്ധിപ്പിച്ചത്.

ഒരു വർഷമാകും മുൻപ് അടുത്ത വില വർദ്ധനവുണ്ടായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts