ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകാശനം ചെയ്യും

ബെംഗളൂരു : കോൺഗ്രസിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഡി.കെ.ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിന്റെ കാൽപാട്) എന്ന പുസ്തകമാണ് വെള്ളിയാഴ്ച സിദ്ധരാമയ്യ പ്രകാശനം ചെയ്യുന്നത്. പുസ്തകപ്രകാശനം സിദ്ധരാമയ്യ നിർവഹിക്കുമെന്ന് ശിവകുമാർ തന്നെയാണ് അറിയിച്ചത്.

ജലത്തിനുവേണ്ടി കർണാടകം നടത്തിയ യാത്രയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്തകമെന്ന് ശിവകുമാർ പറഞ്ഞു. അതിന്റെ ചരിത്രവും സമരവും ഭാവിയിലെ സാധ്യതകളും വിവരിക്കാനാണ് ശ്രമിച്ചത്. ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രികൂടിയാണ് ശിവകുമാർ.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

വിധാൻസൗധയിലെ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് നാലിനാണ് പ്രകാശനച്ചടങ്ങ്. സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടര വർഷക്കാലം അടുത്തയാഴ്ച പൂർത്തിയാകാനിരിക്കെ മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകുമോയെന്ന് രാഷ്ട്രീയവൃത്തങ്ങൾ ആകാംക്ഷ പങ്കുവെക്കുമ്പോഴാണ് പ്രകാശനച്ചടങ്ങ് വരുന്നത്.

സർക്കാരിന്റെ രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യയും ബാക്കി രണ്ടരവർഷം ഡി.കെ.ശിവകുമാറുമെന്നാണ് പാർട്ടി ഹൈക്കമാൻഡ് തുടക്കത്തിലുണ്ടാക്കിയ ധാരണ. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചു വർഷം തികയ്ക്കുമെന്ന് സിദ്ധരാമയ്യ പലതവണ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts