ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം…

മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നിന്നുരുണ്ടു തുടങ്ങിയ വര്‍ണ്ണ ഗോളം റഷ്യയിലെ വിവിധ വേദികളിലൂടെ തെന്നി നീങ്ങി ലുഷ്നികിയിലേക്ക് തന്നെ തിരികെയെത്തുകയാണ്.

കാല്‍പന്തുകളിയുടെ കലാശക്കൊട്ടിന് ഏതാനും നിമിഷങ്ങൾ മാത്രം ശേഷിക്കേ ലുഷ്നികിയുടെ ഓളപ്പരപ്പില്‍ ആ ഗോളം തീയായി കുതിച്ചുയരും. ഒരു തവണ കൂടി!

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ കാത്തിരുന്ന ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് ലുഷ്നികി വേദിയാവുകയാണ്. ലോകകപ്പില്‍ മുത്തമിടാന്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഒരേപോലെ തയ്യാറെടുത്തുകഴിഞ്ഞു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

മോസ്കോ കീഴടക്കിയാല്‍ ലോകം കീഴടക്കിയെന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ എകാധിപധി അഡോള്‍ഫ് ഹിറ്റ്‌ലര്‍ കരുതിയിരുന്നത്. എന്നാല്‍ അത് ഈ ലോകകപ്പ് കാലത്തും മാറ്റമില്ലെന്നുവേണം കരുതാന്‍.

കാരണം ഇന്ന് മോസ്കോയെ കീഴടക്കുന്നവര്‍ക്കുള്ളതാണ് ഇനി വരുന്ന നാല് വര്‍ഷക്കാലത്തെ ഫുട്ബോള്‍ വാഴ്ത്തുകള്‍.

കപ്പില്‍ ഒരുതവണ മുത്തമിട്ടവരാണ് ഫ്രാന്‍സ്. ഒരുതവണ കൈയ്യകലെ വിട്ടവരും. കേരളത്തിന്‍റെ പല ജില്ലകളുടെ അത്രയുംപോലും ആല്‍ബലമില്ലാത്ത ക്രൊയേഷ്യയും റഷ്യയില്‍ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്.

ഹ്യൂഗോ ലോറിസാണ് ഫ്രഞ്ച് പടയെ നയിക്കുന്നത്. ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയേയും നയിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കിക്കോഫ്‌.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ക്രൊയേഷ്യയുടെ വീറിനുമുന്നില്‍ ഫ്രഞ്ച് ശക്തി തകരുമോ? അതോ ഫ്രാന്‍സ് രണ്ടാമതും കപ്പുയര്‍ത്തുമോ?

കാത്തിരുന്ന് കാണാം…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts