സ്വര്‍ണക്കപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തം (4-2). ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം.

മോസ്‌കോ: ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം. ഗോളും മറു ഗോളുമെല്ലാം കണ്ട വീറുറ്റ പോരാട്ടത്തില്‍ ഫ്രാന്‍സ് വിശ്വ സിംഹാസനം പിടിച്ചടക്കി. ഫൈനലിന്റെ എല്ലാ ആവേശവുമുള്‍ക്കൊണ്ട ക്ലാസിക് പോരാട്ടത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ കണ്ണീരണിയിച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു. മരിയോ മാന്‍ഡ്യുകിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ഫ്രാന്‍സിന് പിന്നീടൊരു പെനല്‍റ്റി ഗോളും ലഭിച്ചു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗോളുകള്‍ അത്യുജ്വലമായിരുന്നു. അര്‍ജന്റീനയുള്‍പ്പെടെ പല വമ്പന്‍മാരുടെയും കഥ കഴിച്ച…

Read More

ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം…

മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നിന്നുരുണ്ടു തുടങ്ങിയ വര്‍ണ്ണ ഗോളം റഷ്യയിലെ വിവിധ വേദികളിലൂടെ തെന്നി നീങ്ങി ലുഷ്നികിയിലേക്ക് തന്നെ തിരികെയെത്തുകയാണ്. കാല്‍പന്തുകളിയുടെ കലാശക്കൊട്ടിന് ഏതാനും നിമിഷങ്ങൾ മാത്രം ശേഷിക്കേ ലുഷ്നികിയുടെ ഓളപ്പരപ്പില്‍ ആ ഗോളം തീയായി കുതിച്ചുയരും. ഒരു തവണ കൂടി! ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ കാത്തിരുന്ന ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് ലുഷ്നികി വേദിയാവുകയാണ്. ലോകകപ്പില്‍ മുത്തമിടാന്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഒരേപോലെ തയ്യാറെടുത്തുകഴിഞ്ഞു. മോസ്കോ കീഴടക്കിയാല്‍ ലോകം കീഴടക്കിയെന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ എകാധിപധി അഡോള്‍ഫ് ഹിറ്റ്‌ലര്‍ കരുതിയിരുന്നത്. എന്നാല്‍ അത് ഈ…

Read More

വയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു.

ബെംഗളൂരു : വയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു. തിരുപ്പതി– ചാമരാജനഗർ എക്സ്പ്രസ് ഇന്നലെ പുലർച്ചെ 3.20നു പാച്ചൂർ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് യാത്രക്കാരൻ ശശികിരണിനു വയറുവേദനയുണ്ടായത്. റൂട്ടിലെ കുപ്പം സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് ജീവനക്കാർ ആംബുലൻസ് ഏർപ്പെടുത്തി. മറ്റു ട്രെയിനുകൾ തടഞ്ഞും മുളനൂർ സ്റ്റേഷനിൽ നിർത്താതെയും കുപ്പത്ത് നാലുമണിയോടെ ഓടിയെത്തി. 4.05നു രോഗിയെ ആശുപത്രിയിലാക്കി. മുൻപേ കടന്നുപോകേണ്ട ചെന്നൈ– പ്രശാന്തിനിലയം എക്സ്പ്രസ് 15 മിനിറ്റ് പിടിച്ചിട്ടായിരുന്നു രക്ഷാപ്രവർത്തനം. ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിത ഇടപെടലിനെ ബെംഗളൂരു ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.…

Read More

ശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും..

ബെംഗളൂരു : ആറു മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ തൂപ്പുജോലിക്കാർ(പൗരകർമികർ) പ്രതിഷേധം തുടരുന്നു. ശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്നു സംപംഗിരാമനഗറിൽ നിന്നുള്ള നാല്പതോളം പൗരകർമികർ ഭീഷണി മുഴക്കി. ബിബിഎംപി കമ്മിഷണറെയും മേയറെയും തങ്ങളുടെ നിലപാട് ഇവർ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ ഉള്ളവർക്കു മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന ബിബിഎംപി നിലപാട് കാരണം ആയിരക്കണക്കിനു തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാത്തത്.

Read More

രാജ്യാന്തര വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ അത്‌ലറ്റു ഹിമ ദാസിന് കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം.

ബെംഗളൂരു : രാജ്യാന്തരവേദിയിൽ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് സ്വർണം നേടിയ അസം സ്വദേശിനി ഹിമ ദാസിനു കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം. പരമേശ്വരയുടെ മേൽനോട്ടത്തിലുള്ള ശ്രീ സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ പേരിലാണു പുരസ്കാരം. ഫിൻലൻഡിൽ നടന്ന ലോക അണ്ടർ 20 അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 400 മീറ്ററിലാണ് അസമിൽനിന്നുള്ള ഹിമ സ്വർണം നേടിയത്.

Read More

ലോകത്തിന്റെ മട്ടുപ്പാവില്‍ മിന്നിത്തിളങ്ങി ഫ്രാന്‍സും ക്രൊയേഷ്യയും… അവരിലൊരാളെക്കാത്ത് കനകകിരീടം.

മോസ്‌കോ: റഷ്യ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയും രണ്ടാം കിരീടനേട്ടത്തിനായി ഇറങ്ങുന്ന ഫ്രാന്‍സും കിരീട പ്രതീക്ഷയിലാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രണ്ടാം ലോകകപ്പ് നേട്ടത്തിനിറങ്ങുന്ന ഫ്രാന്‍സ് ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്കിനോട് സമനില നേടിയതൊഴിച്ചാല്‍ ആധികാരിക വിജയമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഫ്രാന്‍സിന്റേത്. ക്യാപ്റ്റനായും പരിശീലകനായും ദിദിയര്‍ ദെഷാപ്‌സ് ലോകകപ്പ് നേടുമോ എന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ അങ്ങേയറ്റത്തെ പ്രതീക്ഷയിലാണ്. ഓള്‍റൗണ്ട് മികവാണ്…

Read More

സപ്തതിയുടെ നിറവില്‍ ബെംഗളൂരു മലയാളികളുടെ സ്വന്തം ദിവാകരേട്ടന്‍..

ബെംഗളൂരു : പതിറ്റാണ്ടുകളായി നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍കുന്ന പേരാണ് പി.ദിവാകരന്‍ എന്നത്.നഗരത്തിലെ മലയാളികള്‍ക്ക് “ദിവാകരേട്ടന്‍”ആണെന്ന് മാത്രം.ഇന്ന് അദ്ധേഹത്തിന്റെ സപ്തതി ആഘോഷം ആണ്. നാലര പതിറ്റാണ്ടുകളോളം ദൂരവാണി നഗറിലെയും സമീപപ്രദേശങ്ങളിളേയും മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും നിവൃത്തി വരുത്തുകയും ചെയ്തിരുന്ന ദിവാകരേട്ടനെ നഗരത്തിലെ മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഊര്‍ജം ആണ്. കേരളത്തിലെ വടകരയിലെ മേമുണ്ട ഗ്രാമത്തിലെ “പുറന്തോടത്ത് ” കുടുംബത്തില്‍ ആണ് ദിവാകരേട്ടന്‍ ജനിച്ചത്‌ ,പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിനു ശേഷം വായുസേനയില്‍ ജോലി തേടിയാണ് ദിവാകരേട്ടന്‍ നഗരത്തിലെ എത്തുന്നത്‌.എന്നാല്‍…

Read More

“ഇറക്കാനും തുപ്പാനും വയ്യ,മുഖ്യമന്ത്രി ആയതിന് ശേഷം കാളകൂടവിഷം കുടിച്ച മഹാദേവന്റെ അവസ്ഥ”സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രി ആകേണ്ടി വന്നതിന്റെ നിരാശ മറച്ചുവക്കാതെ കുമാരസ്വാമി.

ബെംഗളൂരു : മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്നും കാളകൂട വിഷം കഴിച്ച മഹാദേവനു സമാനമാണ് താനെന്നും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ശേഷാദ്രിപുരത്തു പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ മുഖ്യമന്ത്രി ആയതിൽ നിങ്ങളെല്ലാം സന്തുഷ്ടരാണ്. പക്ഷേ ഞാൻ സന്തുഷ്ടനല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്നു തിരഞ്ഞെടുപ്പിനു മുൻപ് ആഗ്രഹിച്ചിരുന്നുവെന്നതു സത്യമാണ്. ജനങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങളും നൽകി. ആഗ്രഹിച്ചാൽ ഏതുനിമിഷവും എനിക്കു പടിയിറങ്ങാനാകും.’–കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്പകൾ എഴുതിത്തള്ളിയതിൽ ജനങ്ങൾ സന്തുഷ്ടരാണ്. എന്നാൽ ജെഡിഎസിനു ഭൂരിപക്ഷം ലഭിക്കാനായി അവർ വോട്ടു ചെയ്തില്ലെന്നതു ദുഃഖമുണ്ടാക്കുന്നു. ഒരു സംസ്ഥാനത്തിനും വായ്പ…

Read More

ഓട്ടോക്കാരെ ഭയന്ന് വെബ്‌ടാക്സിയിലേക്ക് ചേക്കേറിയ നഗരത്തിന് രക്ഷയില്ല;ഒരാഴ്ചക്കിടെ വെബ്‌ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണം ഇത് നാലാമത്തേത്;യാത്രക്കാരനെ മര്‍ദിച്ചു വിരല്‍ ഓടിച്ച് വണ്ടിയില്‍ നിന്ന് വലിച്ചിറക്കി കടന്നു കളഞ്ഞത് ഉബെര്‍ ടാക്സി ഡ്രൈവര്‍.

ബെംഗളൂരു :ഓട്ടോ റിക്ഷക്കാരുടെ മോശമായ പെരുമാറ്റത്തില്‍ നിന്ന് രക്ഷ നേടാന്‍ ആണ് എല്ലാവരും വെബ്‌ ടാക്സിയിലേക്ക് ചേക്കേറിയത് എന്നാല്‍ അവിടെയും സ്ഥിതിഗതികള്‍ പന്തിയല്ല എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്,കഴിഞ്ഞ ഒരാഴ്ചക്ക് ഉള്ളില്‍ നഗരത്തില്‍ നാല് ആക്രമണങ്ങള്‍ ആണ് ഓല ,ഉബെര്‍ ടാക്സികളുടെതായി റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാരനെ മർദിച്ച് ഗുരുതര പരുക്കുകളോടെ റോഡിൽ ഉപേക്ഷിച്ച് വെബ്ടാക്സി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ കമ്പനി ജീവനക്കാരൻ ആബിർ ചന്ദ്ര (30) ആണ് പരാതി നൽകിയത്. ആക്രമണത്തിൽ രണ്ടു വിരലുകൾ ഒടിയുകയും മുഖത്തും തലയിലും ഒട്ടേറെ ക്ഷതങ്ങളേൽക്കുകയും…

Read More

പ്രണയിക്കുന്നവര്‍ക്ക് കാവലാളാകാന്‍ പ്രണയസേന വരുന്നു…

തിരുവനന്തപുരം: പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന കെവിന്റെയും ജീവിതം ആരംഭിക്കുന്നതിന്‌ മുന്‍പേ പ്രാണനാഥനെ നഷ്ടപ്പെട്ട നീനുവിന്റെയും ദുരവസ്ഥ ഇനിയാര്‍ക്കും വരാതിരിക്കാന്‍ പ്രണയിനികളെ സംരക്ഷിക്കാന്‍ ‘പ്രണയസേന’ വരുന്നു. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസ്’ ആണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഒരു വര്‍ഷത്തിനകം ഒരു ലക്ഷംപേര്‍ക്ക് പരിശീലനം നല്‍കി, ‘പ്രണയിക്കുന്നവര്‍ക്ക് കാവലാളാക്കുക’ എന്നതാണ് സംഘടനയുടെ ലക്ഷ്യം. രാജ്യത്തൊട്ടാകെ ഇതിനോടകം 52,000 പ്രണയ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത സംഘടനയാണ്…

Read More
Click Here to Follow Us