വയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു.

ബെംഗളൂരു : വയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു. തിരുപ്പതി– ചാമരാജനഗർ എക്സ്പ്രസ് ഇന്നലെ പുലർച്ചെ 3.20നു പാച്ചൂർ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് യാത്രക്കാരൻ ശശികിരണിനു വയറുവേദനയുണ്ടായത്. റൂട്ടിലെ കുപ്പം സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് ജീവനക്കാർ ആംബുലൻസ് ഏർപ്പെടുത്തി. മറ്റു ട്രെയിനുകൾ തടഞ്ഞും മുളനൂർ സ്റ്റേഷനിൽ നിർത്താതെയും കുപ്പത്ത് നാലുമണിയോടെ ഓടിയെത്തി. 4.05നു രോഗിയെ ആശുപത്രിയിലാക്കി.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

മുൻപേ കടന്നുപോകേണ്ട ചെന്നൈ– പ്രശാന്തിനിലയം എക്സ്പ്രസ് 15 മിനിറ്റ് പിടിച്ചിട്ടായിരുന്നു രക്ഷാപ്രവർത്തനം. ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിത ഇടപെടലിനെ ബെംഗളൂരു ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്. സക്‌സേന അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts