“ഇറക്കാനും തുപ്പാനും വയ്യ,മുഖ്യമന്ത്രി ആയതിന് ശേഷം കാളകൂടവിഷം കുടിച്ച മഹാദേവന്റെ അവസ്ഥ”സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രി ആകേണ്ടി വന്നതിന്റെ നിരാശ മറച്ചുവക്കാതെ കുമാരസ്വാമി.

ബെംഗളൂരു : മുഖ്യമന്ത്രി ആയതിൽ സന്തുഷ്ടനല്ലെന്നും കാളകൂട വിഷം കഴിച്ച മഹാദേവനു സമാനമാണ് താനെന്നും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.

ശേഷാദ്രിപുരത്തു പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ മുഖ്യമന്ത്രി ആയതിൽ നിങ്ങളെല്ലാം സന്തുഷ്ടരാണ്.

പക്ഷേ ഞാൻ സന്തുഷ്ടനല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്നു തിരഞ്ഞെടുപ്പിനു മുൻപ് ആഗ്രഹിച്ചിരുന്നുവെന്നതു സത്യമാണ്. ജനങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങളും നൽകി. ആഗ്രഹിച്ചാൽ ഏതുനിമിഷവും എനിക്കു പടിയിറങ്ങാനാകും.’–കുമാരസ്വാമി പറഞ്ഞു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

കാർഷിക വായ്പകൾ എഴുതിത്തള്ളിയതിൽ ജനങ്ങൾ സന്തുഷ്ടരാണ്. എന്നാൽ ജെഡിഎസിനു ഭൂരിപക്ഷം ലഭിക്കാനായി അവർ വോട്ടു ചെയ്തില്ലെന്നതു ദുഃഖമുണ്ടാക്കുന്നു. ഒരു സംസ്ഥാനത്തിനും വായ്പ എഴുതിത്തള്ളാനുള്ള ഇച്ഛാശക്തി ഉണ്ടായിട്ടില്ല. സ്വന്തം സർക്കാരിലും എതിർപ്പുയർന്നെങ്കിലും തനിക്കു വാക്കു പാലിക്കാനായെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts